പാ​ലോ​ട്: ന​ന്ദി​യോ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പെ​യി​ന്‍ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് ​സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ​ശ​ത അ​നു​ഭ​വ​നി​ക്കു​ന്ന രോ​ഗി​ക​ള്‍​ക്ക് ഓ​ക്‌​സി​ജ​ന്‍ കോ​ണ്‍​സ​ന്‍​ട്രേ​റ്റ​ര്‍ ​ഉ​ള്‍​പ്പെ​ടു​ള്ള മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. സാ​ന്ത്വ​ന പ​രി​ച​ര​ണ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി കി​ട​പ്പു​രോ​ഗി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത​ത്.

ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ന്ദി​യോ​ട് ഗ്രീ​ന്‍ ​ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ രോ​ഗി​ക​ളെ സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​ത് കൂ​ടാ​തെ, ബു​ധ​നാ​ഴ്ച​ക​ളി​ല്‍ കി​ട​പ്പു​രോ​ഗി​ക​ളു​ടെ ​വീ​ട്ടി​ലെ​ത്തി ഡോ​ക്ട​ര്‍​മാ​ര്‍ രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സ​യും ​ന​ല്‍​കു​ന്നു​ണ്ട്.

ന​ന്ദി​യോ​ട് ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ച്ച വ​ട്ട​പ്പു​ല്ലി​ല്‍ ​വ​സ​ന്ത എ​ന്ന രോ​ഗി​ക്ക് ഓ​ക്‌​സി​ജ​ന്‍ കോ​ണ്‍​സ​ന്‍​ട്രേ​റ്റ​ര്‍ ​ന​ല്‍​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ​സൊ​സൈ​റ്റി സെ​ക്ര​ട്ട​റി പാ​ലു​വ​ള്ളി ശ​ശി, ഡോ.​അ​ന്ന, കെ.​ശി​വ​ദാ​സ​ന്‍, സ​ത്യ​ന്‍, കെ.​ച​ക്ര​പാ​ണി, ഭാ​സ്‌​ക്ക​ര​ന്‍​നാ​യ​ര്‍, ച​ന്ദ്ര​ശേ​ഖ​ര​ന്‍​നാ​യ​ര്‍, വി​ജ​യ​കു​മാ​രി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.