പാലോട് മേഖലയിലും മികച്ച വിജയം
1549469
Saturday, May 10, 2025 6:39 AM IST
പാലോട്: എസ്എസ്എൽസി പരീക്ഷയിൽ പാലോട് മേഖലയിലെ സ്കൂളുകൾക്ക് മികച്ച വിജയം. ജവഹർ കോളനി ഗവ. എച്ച്എസ്, പെരിങ്ങമ്മല എൻഎസ്എസ് സ്കൂൾ, ഇടിഞ്ഞാർ ട്രൈബൽ എച്ച്എസ് എന്നീ സ്കൂളുകൾ 100% വിജയം നേടി.
ഇതിൽ ജവാഹർ കോളനി ഗവ.എച്ച് എസ്19 എ പ്ലസ് നേടി. ഇവിടെ 102 കുട്ടികൾ എഴുതിയത് മുഴുവൻ പേരും വിജയിച്ചു.
എ പ്ലസുകളുടെ എണ്ണത്തിൽ എസ്കെവി ഹയർ സെക്കൻഡറി സ്കൂൾ മുന്നിലാണ്. ഇവിടെ 33 എ പ്ലസ് ലഭിച്ചു.