വൈദ്യുതി കമ്പിയിൽ റബര്‍ മരം വീണ് വൈദ്യുതി നിലച്ചു
1549480
Saturday, May 10, 2025 6:51 AM IST
വെള്ളറട: ഇന്നലെ വൈകുന്നേരം നാലോടെ ചാറ്റല്‍ മഴക്കൊപ്പം ശക്തമായി വീശി അടിച്ച ചുഴലികാറ്റില്‍ വൈദ്യുതി കമ്പിയിൽ റബര്‍ മരം വീണ് കറന്റ് പോയി. അഞ്ചു മരം കാല വാര്‍ഡില്‍ അണ മുഖത്താണ് സംഭവം.
ഇതുവഴിയുള്ള വാഹനഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. ഇന്നലെ വൈകുന്നേരം ചാറ്റല്‍ മഴക്കൊപ്പമാണ് ശക്തമായ ചുഴലിക്കാറ്റ് ആഞ്ഞ് വീശിയത്.
അണ മുഖത്ത് മാത്രമല്ല പരിസരപ്രദേശങ്ങളിലും വ്യാപകമായി മരങ്ങള്‍ കടപുഴകി വീണു. മരം മുറിച്ചുമാറ്റി വൈദ്യുതി ബന്ധം പുനസ്ഥാപിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.