സ്മാര്‍ട്ടാകാൻ പുളിമൂട് അങ്കണവാടി
1549472
Saturday, May 10, 2025 6:39 AM IST
നെടുമങ്ങാട്: ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ പുളിമൂട് 37 -ാം നമ്പര്‍ അങ്കണവാടി സ്മാര്‍ട്ടാക്കുന്നതിന്റെ നിര്‍മാണ ഉദ്ഘാടനം ജി.സ്റ്റീഫന്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും സ്മാര്‍ട്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും, പേരില്‍ മാത്രമല്ല പ്രവൃത്തിയിലും അങ്കണവാടി സ്മാര്‍ട്ട് ആകുമെന്നും എംഎല്‍എ പറഞ്ഞു ജി.സ്റ്റീഫന്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടി നിര്‍മിക്കുന്നത്.
ഉഴമലയ്ക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ലളിത, വാര്‍ഡ് മെമ്പര്‍ ആര്. ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗം മിനി. എ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ടി.സി.സന്ധ്യ, അങ്കണവാടി അധ്യാപകര്‍, കുട്ടികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.