അമ്പൂരി സെന്റ് തോമസ് എച്ച്എസ്എസ് രജത ജൂബിലി
1549468
Saturday, May 10, 2025 6:39 AM IST
അമ്പൂരി: എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയം വരിച്ച അന്പൂരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ രജത ജൂബിലി ആഘോഷം ഇന്ന് നടക്കും. ഈ വർഷം 125 കുട്ടികൾ പരീക്ഷ എഴുതിയതിൽ 125 പേരും വിജയിച്ചു.
1956-ൽ സ്ഥാപിതമായ സ്കൂളിന്റെ രജതജൂബിലി ആഘോഷം ഇന്ന് രാവിലെ 10 ന് മാലിപ്പറമ്പിൽ പാരീഷ് ഹാളിൽ സ്കൂൾ മാനേജർ ഫാ. സോണി കരുവേലിയുടെ അധ്യക്ഷതയിൽ അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് വൽസലാ രാജു ഉദ്ഘാടനം ചെയ്യും.
പ്രിൻസിപ്പൽ സി. സൂസൻ എംജെ, പ്രഥമ പ്രിൻസിപപ്പലായിരുന്ന അംബ്രോസീസ് നൈനാൻ, റിട്ട.പ്രിൻസിപപ്പൽ ടോമി ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ ലാലി ജോൺ, ബിന്ദു ബിനു, ജനറൽ കൺവീനർ അർച്ചന, അധ്യാപക അനധ്യാപക, വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും.