മൊബൈല്മോഷ്ടാവ് അറസ്റ്റില്‍
1549652
Tuesday, May 13, 2025 6:45 PM IST
പേരൂര്‍ക്കട: മൊബൈല്‍ഫോണ്‍ മോഷ്ടാവിനെ തമ്പാനൂര്‍ പോലീസ് അറസ്റ്റുചെയ്തു. വലിയതുറ സെന്റ് സേവ്യേഴ്സ് നഗര്‍ പുതുവല്‍ പുരയിടത്തില്‍ ബഞ്ചമിന് (40) ആണ് അറസ്റ്റിലായത്. ഏപ്രില്‍ 30ന് രാത്രി 8.30നായിരുന്നു സംഭവം. ബാലരാമപുരം സ്വദേശി സീനത്തിന്റെ (23) മൊബൈല്‍ഫോണാണ് പ്രതി കവര്‍ന്നത്. സംഭവദിവസം ബാലരാമപുരത്തെ വീട്ടിലേക്കു പോകാന്‍ തമ്പാനൂരില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന സീനത്തില് നിന്നാണ് പ്രതി ഫോണ്‍ കവര്‍ന്ന് രക്ഷപ്പെട്ടത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ബഞ്ചമിനാണ് പ്രതിയെന്നു പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം ഇയാള്‍ വീണ്ടും തമ്പാനൂരില്‍ എത്തിയതറിഞ്ഞാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരേ തമ്പാനൂരില്‍ മാത്രം 25 കേസുകളുണ്ട്. ഇതുകൂടാതെ റെയില്‍വേ പോലീസ്, ഫോര്‍ട്ട്, മ്യൂസിയം, പൂജപ്പുര എന്നിവിടങ്ങളിലും തമിഴ്നാട്ടിലെ കന്യാകുമാരി,
കുഴിത്തുറ സ്റ്റേഷനുകളിലും സമാനമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തമ്പാനൂര്‍ സിഐ വി.എം. ശ്രീകുമാര്‍, എസ്ഐ വിനോദ്, എഎസ്ഐ നാസര്‍, ഗ്രേഡ് എസ്സിപിഒ ജിസാം എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.