വെല്‍ഫെയര്‍ സഹകരണ സംഘം വാര്‍ഷികം ആഘോഷിച്ചു
1574010
Tuesday, July 8, 2025 6:28 AM IST
പാറശാല: വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ മുന്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. തിരുമംഗലം സന്തോഷ് അധ്യക്ഷത വഹിച്ചു.
സംഘം പ്രസിഡന്റ് അഡ്വ. മഞ്ചവിളാകം ജയന്, മുന്‍ ജില്ലാ ജഡ്ജിയും നിയമസഭാ സെക്രട്ടറിയുമായിരുന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ രജിസ്ട്രാര്‍ എസ്.വി. ഉണ്ണികൃഷ്ണന് നായര്‍, നെയ്യാറ്റിന്‍കര സനല്‍, ജോസ് ഫ്രാങ്ക്ലിന്, ബാബുക്കുട്ടന് നായര്‍, രാജീവ് ആദി കേശവ്, എസ്.കെ. ജയകുമാര്‍, ഹരി ഗോപാല്‍, സെക്രട്ടറി ആര് എസ് പ്രദീപ്, വാട്സണ് തുടങ്ങിയവര്‍ സംസാരിച്ചു. എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച സംഘം അംഗങ്ങളെയും മുതിര്‍ന്ന സഹകാരികളെയും ആദരിച്ചു.
കേരള സര്‍ക്കാരിന്റെ ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ സീരിയല്‍-നാടകനടന്‍ പാറശാല വിജയനെയും യുആര്‍എഫ് വേള്‍ഡ് റിക്കാര്‍ഡ് നേടിയ ആര്‍ട്ടിസ്റ്റ് മഹേശിനെയും ചടങ്ങിൽ ആദരിചചു. ചികിത്സാ ധനസഹായം വിതരണവും ഉണ്ടായിരുന്നു.