പ്രവേശനോത്സവം സംഘടിപ്പിച്ചു
1574018
Tuesday, July 8, 2025 6:28 AM IST
വിതുര: പൂട്ടലിന്റെ വക്കിലെത്തിയ മേത്തോട്ടി എൽപി സ്കൂളിന് പുതു ഉന്മേഷം നൽകി പ്രീ കെജിയിലേക്ക് ഏഴു കുട്ടികളെത്തി. തൊളിക്കോട് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിജു കുമാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
ഉരൂ മൂപ്പൻ ഭാർഗവൻകാണി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോട്ടുമുക്ക് അൻസർ, വാർഡ് മെമ്പർ പ്രതാപൻ, പ്രധാനാധ്യാപകൻ രാജീവ്, ഫോറസ്റ്റ് ഓഫീസർ അനീഷ്, ടിഇഒ മിനി, പ്രമോട്ടർ സ്വാതി, മുൻ മെമ്പർമാരായ ഷിബു, ലിജി, സുമംഗല, ചെട്ടിയംപാറ ഊരുമൂപ്പൻ മോഹനൻ കാണി, രക്ഷകർത്താക്കൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.