"ഓണത്തിന് ഒരു വട്ടി പൂവ്' പദ്ധതി വിളവെടുപ്പു നടത്തി
1587418
Thursday, August 28, 2025 7:17 AM IST
വെള്ളറട: പെരുങ്കടവിള പഞ്ചായത്തിലെ അയിരൂര്‍ വാര്‍ഡിലെ കുടുംബശ്രീ ഐശ്വര്യ ജെഎല്‍ജി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ഓണത്തിന് ഒരു വട്ടി പൂവ് പദ്ധതിയുടെ ഭാഗമായി നടത്തിയ പൂക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് വൈ. പ്രസിഡന്റ് എസ്. ബിന്ദു നിര്‍വഹിച്ചു. പഞ്ചായത്ത് അഗം സചിത്ര അധ്യക്ഷത വഹിച്ചു.
വികസനസ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് കാനക്കോട് ബാലരാജ്, കൃഷി ഓഫീസര്‍ അജയകുമാര്‍, ശ്രീകുമാരി, വിജയകുമാരി എന്നിവര്‍ സംസാരിച്ചു.