ദേശീയ ബഹിരാകാശ ദിനാഘോഷം സംഘടിപ്പിച്ചു
1587407
Thursday, August 28, 2025 7:10 AM IST
തിരുവനന്തപുരം: കേരള സ്പേസ്പാര്‍ക്ക് (കെസ്പേസ്) തിരുവനന്തപുരം മാര്‍ ബസേലിയോസ് കോളജ് ഓഫ് എൻജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയുമായി സഹകരിച്ച് സംഘടിപ്പിച്ച ദേശീയ ബഹിരാകാശ ദിനാഘോഷം 2025 വിജയകരമായി സമാപിച്ചു. വിഎസ്എസ്സി ഡയറക്ടര്‍ എ. രാജരാജന് ഉദ്ഘാടനം ചെയ്തു. കെസ്പേസ് സിഇഒ ജി. ലെവിന്‍ അധ്യക്ഷത വഹിച്ചു.
എല്പിഎസ്സി ഡയറക്ടര്‍ എം. മോഹന്‍, ഐഐഎസ്ടി വൈസ് ചാന്‍സലര്‍ പ്രഫ. ദിപങ്കര്‍ ബാനര്‍ജി, ബിഎടിഎൽ ജനറൽ മാനേജർ ഡോ. എസ്. അനിയൻ, വിന്‍വിഷ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സിഒഒ പയസ് വര്‍ഗീസ്, കെഎസ്യുഎം സിഇഒ അനൂപ് അംബിക, കെസ്പേസ് സിഇഒ ജി. ലെവിന്‍ പ്രസംഗിച്ചു.
എംബിസിഇടി പ്രിന്‍സിപ്പല്‍ ഡോ. എസ്. വിശ്വനാഥ റാവു കെസ്പേസ് മാനേജര്‍ കെ. ധനേഷ് നന്ദിയും പറഞ്ഞു.