യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി
1587163
Wednesday, August 27, 2025 10:19 PM IST
മെഡിക്കല്‍കോളജ്: യുവാവിനെ വീടിന്റെ അടുക്കളഭാഗത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെണ്‍പാലവട്ടം അണമുഖം കുന്നുംപുറത്ത് വീട്ടില്‍ ശിവാനന്ദന്റെ മകന് രാജീവ് (38) ആണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ നാലോടുകൂടിയാണ് മരിച്ചനിലയില്‍ ബന്ധുക്കള്‍ കണ്ടെത്തുന്നത്. മരണകാരണം വ്യക്തമല്ല. മെഡിക്കല്‍കോളജ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.