ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിൽ ആവണി മേളം
1587412
Thursday, August 28, 2025 7:10 AM IST
കവടിയാർ: ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിലെ ഓണാഘോഷ പരിപാടി "ആവണിമേളം 2025' മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. പോൾ മങ്ങാട് സിഎംഐ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഫാ. സേവ്യർ അമ്പാട്ട് സിഎംഐ ഓണാശംസകൾ ആശംസകൾ നേർന്നു. വൈസ് പ്രിൻസിപ്പൽ ഫാ. റോബിൻ പതിനാറിൽചിറ സിഎംഐ വിശിഷ്ടാതിഥിക്ക് ഉപഹാരം സമർപ്പിച്ചു. അക്കാഡമിക് കോ-ഓർഡിനേറ്റർ ജയ ജേക്കബ് കോശി ചടങ്ങിൽ സംബന്ധിച്ചു.
വിവിധ കലാമത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം വിശിഷ്ടാഅതിഥി നിർവഹിച്ചു. തുടർന്ന് കുട്ടികളും അധ്യാപകരും അവതരിപ്പിച്ച കലാപരിപാടികളും നടന്നു.
ഓണാഘോഷ പരിപാടികളുടെ കൺവീനർമാരായ കെ. ജെ. സിനു, എസ്.ആർ. ജ്യോത്സന, ലക്ഷ്മി എം. നായർ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. ആൻസ മരിയ സാജു സ്വാഗതവും എവിൻ ആനന്ദ് ജോൺസ് നന്ദിയും പറഞ്ഞു.