വിദേശമദ്യം കച്ചവടം നടത്തിയ ആൾ പിടിയില്‍
1587409
Thursday, August 28, 2025 7:10 AM IST
വെള്ളറട: ഉണക്കമത്സ്യ കച്ച വടത്തിന്റെ മറവിൽ വിദേശ മദ്യം കച്ചവടം ചെയ്ത യാൾ അറസ്റ്റിൽ. വെള്ളറട പോലീസ് പരിധിയില്‍ പനച്ചമൂട് മാര്‍ക്കറ്റിനുള്ളിലാണ് വിദേശമദ്യം കച്ചവടം നടത്തിയത്.
കോട്ടൂര്‍ ആറടിക്കര വീട്ടില്‍ നൗഷാദ്(58)ആണ് 44 കുപ്പി വിദേശ മദ്യമടക്കം പോലീസിന്റെ വലയിലായത്. ഇവിടെ മദ്യക്കച്ചവടം നടക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു പോലീസ് റെയ്ഡ് നടത്തിയത്. പബ്ലിക് മാര്‍ക്കറ്റ് ആയതിനാല്രാത്രിയിലും മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്നലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ,് സബ് ഇന്‍സ്പെക്ടര്‍മാരായ ശശികുമാര്‍, പ്രമോദ് സിവില്‍ പോലീസുകാരായ ദീപുകുമാര്‍, അനീഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് റെയ്ഡ് ചെയ്തത്. കരിവാട് ശേഖരത്തിന്റെ മറവില്‍ ഓണ വിപണി ലക്ഷ്യമിട്ടാണ് നൗഷാദ് ഇത്രയധികം വിദേശമദ്യം വാങ്ങി ശേഖരിച്ചത്.
വര്‍ഷങ്ങളായി രഹസ്യമായി അറിയാവുന്ന ആള്‍ക്കാര്‍ക്ക് മാത്രം വിദേശമദ്യം വില്പന നടത്തി വരികയായിരുന്നു. ഓണം ലക്ഷ്യമിട്ടു വിപണി സജീവമായതോടെ വിദേശ മദ്യ ഷോപ്പ് പ്രവര്‍ത്തിക്കാത്ത ദിവസവും നൗഷാദിനു ഗംഭീര കച്ചവടമാണ് പനച്ചമൂട് മാര്‍ക്കറ്റിനുള്ളില്‍ നടന്നു കൊണ്ടിരുന്നത്. ഇന്നലെ പിടികൂടിയ നൗഷാദിനെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.