കാ​ട്ടാ​ക്ക​ട : വാ​ഹ​നം വാ​ങ്ങാ​ൻ എ​ടു​ത്ത വാ​യ്പ തി​രി​ച്ച​ട​ച്ചി​ട്ടും വാ​ഹ​ന​ത്തി​ന്‍റെ എൻഒസി ന​ല്കാ​തി​രു​ന്ന ഇ​ൻ​ഡ​സ് ഇ​ൻ​ഡ് ബാ​ങ്ക് വാ​ഹ​ന ഉ​ട​മ​യ്ക്കു ന​ഷ്ട പ​രി​ഹാ​ര​മാ​യി ഒ​രു ല​ക്ഷം രൂ​പ​യും കോ​ട​തി ചെലവാ​യി 2500 രൂ​പ​യും ന​ൽകു​വ​ൻ തി​രുവ​ന​ന്ത​പു​രം ജി​ല്ലാ ഉ​പ​ഭോ​ക്തൃ ക​മ്മീഷ​ൻ വി​ധി പ്ര​ഖ്യാ​പി​ച്ചു.

വി​മു​ക്ത​ഭ​ട​നാ​യ കാ​ട്ടാ​ക്ക​ട ക​ണ്ട​ല തേ​രി​കു​ന്ന​ത്ത് അ​ശ്വ​തി​യി​ൽ കെ.​എ​സ്. ര​വീ​ന്ദ്ര​നാ​ണ് എ​തൃ​ക​ക്ഷി​ക​ളാ​യ ഇ​ൻ​ഡ​സ് ഇ​ൻ​ഡ് ബാ​ങ്കി​നെ​തി​രെ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ. കാ​ട്ടാ​ക്ക​ട പി.​എ​സ്. അ​നി​ൽ മു​ഖേ​ന ഉ​പ​ഭോ​ക്തൃ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ൻ​ഒ​സി​ക്കാ​യി നി​ര​ന്ത​രം ബാ​ങ്കി​നെ സ​മീ​പി​ച്ചു കി​ട്ടാ​തി​രു​ന്ന​തി​ൽ വാ​ഹ​നം റോ​ഡി​ലി​റ​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി. തു​ട​ർ​ന്ന് ര​വീ​ന്ദ്ര​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കു ക​യാ​യി​രു​ന്നു.

മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം ബാ​ങ്ക് എ​ൻ​ഒ​സി ന​ല്കി​യ​ത്. തു​ട​ർ​ന്നാ​ണ് ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി ജി​ല്ലാ ഉ​പ​ഭോ​ക്തൃ ക​മ്മി​ഷ​നെ സ​മീ​പി​ച്ച​ത്. ഇ​തോ​ടൊ​പ്പം പ​തി​നെ​ട്ടു രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി. ഹ​ർ​ജി​ക​ക്ഷി ഉ​യ​ർ​ത്തി​യി​ട്ടു​ള്ള വാ​ദ​മു​ഖ​ങ്ങ​ൾ ശ​രി​വ​ച്ച പി.​വി. ജ​യ​രാ​ജാ​ൻ പ്ര​സി​ഡ​ന്‍റാ​യ മൂ​ന്നം​ഗ ജി​ല്ലാ ഉ​പ​ഭോ​ക്തൃ ക​മ്മി​ഷ​ൻ വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. ഒ​രു മാ​സ​ത്തി​ന​കം വി​ധി സ​ഖ്യ ന​ല്കി​യി​ല്ലെ​ങ്കി​ൽ ഒ​ന്തു ശ​ത​മാ​നം പ​ലി​ശ ചേ​ർ​ത്ത് ഈ​ടാ​ക്കാ​മെ​ന്നും വി​ധി​ന്യാ​യ​ത്തി​ൽ പ​റ​യു​ന്നു.