മോഷണക്കേസിലെ പ്രതി പോലീസിന്റെ പിടിയിൽ
1587642
Friday, August 29, 2025 6:18 AM IST
പേരൂർക്കട: വീട് കുത്തിത്തുറന്നു മോഷണം നടത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതി പോലീസിന്റെ പിടിയിൽ. ശ്രീകാര്യം ചെറുവയ്ക്കൽ കുഞ്ചിവീട് ക്ഷേത്രത്തിനു സമീപം കേളാംവിളാകത്തു വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രാജേഷ് (42) ആണ് പിടിയിലായത്. ഓഗസ്റ്റ് 17നു വട്ടിയൂർക്കാവ് സ്റ്റേഷൻ പരിധിയിൽ ശ്രീരാഗം ലെയിനിനു സമീപത്തെ വീട്ടിൽ മോഷണത്തിന് ശ്രമിച്ച് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു ഇയാൾ.
മോഷണശ്രമം പരാജയപ്പെട്ടുവെങ്കിലും വീടിനു നാശനഷ്ടങ്ങൾ വരുത്തിയതിന്റെ അടിസ്ഥാനത്തിൽ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. കന്റോൺ മെന്റ് എസി സ്റ്റ്യുവർട്ട് കീലറിന്റെ നിർദേശപ്രകാരം വട്ടിയൂർക്കാവ് സി.ഐ. അജേഷ്, എസ്ഐ തോമസ് എന്നിവർ ഉൾപ്പെട്ട സംഘമാണു പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.