ബഡ്സ് സ്കൂളിൽ ഓണഘോഷവും ഓണക്കിറ്റ് വിതരണവും
1587652
Friday, August 29, 2025 6:30 AM IST
നെടുമങ്ങാട്: നഗരസഭ ബഡ്സ് സ്കൂളിലെ ഓണഘോഷത്തിന്റെയും ഗ്ലോബൽ കേരള ഇനിഷിയേറ്റീവ് കേരളീയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണക്കിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു.
നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ അധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. സതീശൻ സ്വാഗതം പറഞ്ഞു.
കൗൺസിലർമാരായ പുങ്കുമൂട് അജി, ബി.എം. അഖിൽ, കേരളീയം സെക്രട്ടറി ജനറൽ ലാലു ജോസഫ്, ട്രഷറര്‍ ജി. അജയകുമാർ, കോർ കമ്മിറ്റി അംഗം പി.ടിചന്ദ്രകാന്ത് എന്നിവർ പങ്കെടുത്തു.