ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര നടത്തി
1587636
Friday, August 29, 2025 6:18 AM IST
തിരുവനന്തപുരം: ശിവസേനയുടെയും ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റി കേരളയുടെയും നേതൃത്വത്തിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര നടത്തി. പഴവങ്ങാടി മഹാഗണപതിക്ഷേത്രത്തിനു മുന്നിൽനിന്ന് ആരംഭിച്ച വിഗ്രഹ നിമജ്ജന ഘോഷയാത്ര കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
മുൻമന്ത്രമാരായ വി.എസ്. ശിവകുമാർ, പന്തളം സുധാകരൻ, എം.എം. ഹസൻ, സ്വാമി അശ്വതി തിരുനാൾ, ലൂഥറൻ ചർച്ച ഓഫ് ഇന്ത്യ തിരുവനന്തപുരം മേജർ ആർച്ച്ബിഷപ്പ് ഡോ. റോബിൻസണ് ഡേവിഡ് ലൂഥർ, സ്വാമി അസംഗാനന്ദ ഗിരി സംവിധായകൻ തുളസിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്നു നഗരവീഥികളീലൂടെ ഘോഷയാത്രയായി ശംഖുമുഖം ആറാട്ടുകടവിലെത്തിച്ച വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തു.