പേവിഷ ബാധയും ഏകാരോഗ്യവും: ഏകദിന ശില്പശാല
1587655
Friday, August 29, 2025 6:31 AM IST
മെഡിക്കൽകോളജ്: പേ വിഷബാധയും ഏകാരോഗ്യവും എന്ന വിഷയത്തിൽ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല സ്കൂൾ ഓഫ് പബ്ളിക് ഹെൽത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. പേവിഷബാധയേറ്റുള്ള മരണം പൂർണമായി ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം.
മെഡിക്കൽ കോളജ് കാമ്പസിലെ സ്കൂൾ ഓഫ് പബ്ളിക് ഹെൽത്ത് ഹാളിൽ ഇന്നു രാവിലെ ഒൻപതിന് പരിപാടി ആരംഭിക്കും. അന്താരാഷ്ട്ര ഏജൻസികളുടെ ഉപദേഷ്ടാവു കൂടിയായ പ്രമുഖ റാബിസ് വിദഗ്ധ ഡോ. കാറ്റി ഹാംപ്സണും അവരുടെ പിഎച്ച്ഡി ഫെലോ മാർത്ത ലൂക്കയും പങ്കെടുക്കും.
ആരോഗ്യ ശാസ്ത്ര സർവകലാശാലയിലെ ഡോ. സിനിയ ടി. നുജും, ഡോ. തോമസ് മാത്യു എന്നിവർ നേതൃത്വം നൽകും.