അധ്യാപകദിനം: ആശംസാ കാർഡുകൾ ഒരുക്കി വിദ്യാർഥികൾ
1587645
Friday, August 29, 2025 6:30 AM IST
മാറനല്ലൂർ: ക്രൈസ്റ്റ് നഗർ പബ്ലിക് സീനിയർ സെക്കൻഡറി സ്കൂൾ മാറനല്ലൂരിൽ അധ്യാപകദിനത്തിനു മുന്നോടിയായി കുട്ടികൾ അധ്യാപകർക്ക് ആശംസാകാർഡുകൾ ഒരുക്കി. പ്രിൻസിപ്പൽ ഫാ. ചാക്കോ പുതുകുളം സിഎംഐ അധ്യാപകദിന സന്ദേശം നൽകി.
പ്രിൻസിപ്പലും, വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു പുത്തൻപുരക്കൽ സിഎംഐയും ചേർന്നു അധ്യാപകർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. എട്ടാംക്ലാസിലെ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.