മാറനല്ലൂരിലെ മോഷണം: ഒരാൾ പിടിയിൽ
1587414
Thursday, August 28, 2025 7:17 AM IST
മാറനല്ലൂർ: മാറനല്ലൂരിലെ വിവിധ പ്രദേശങ്ങളിൽ അടുത്തിടെ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി. വള്ളക്കടവ് ശ്രീവരാഹം നഗർ ഉഷ നിവാസിൽ ഷിനുമോൻ(25) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ദിവസം കണ്ടല ഹൈസ്കൂളിനു മുൻവശത്തായി പ്രവർത്തിക്കുന്ന മൊബൈൽ കട കുത്തിത്തുറന്ന് ഏകദേശം 20,000 രൂപ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്.
കൂടെയുണ്ടായിരുന്ന ഇയാളുടെ ബന്ധു സുധിയുമൊന്നിച്ചാണ് മോഷണം നടത്തിയത്. കാട്ടാക്കടയിലുള്ള സുധിയുടെ പെൺ സുഹൃത്തിനെക്കണ്ടു മടങ്ങിവരവേ തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടുകൂടിയാണ് മൊബൈൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയത്.