വിനായക ചതുർഥി; ക്ഷേത്രങ്ങളിൽ തിരക്ക്
1587654
Friday, August 29, 2025 6:30 AM IST
നെടുമങ്ങാട്: വിനായക ചതുർഥിയോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും ഉണ്ണിയപ്പം വിതരണവും നടന്നു.
നെടുമങ്ങാട് പഴവടി ശ്രീമഹാഗണപതി ക്ഷേത്രം, പഴകുറ്റി ശ്രീബാലഗണപതി ക്ഷേത്രം, കരിമ്പിക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രം, പുതുമംഗലം ദേവീ ക്ഷേത്രം, പുത്തൻവിള ദേവീ ക്ഷേത്രം, ചുള്ളിമാനൂർ ചെറുവേലി തമ്പുരാൻ നഗർ പൊൻകുഴി മാടൻ തമ്പുരാൻ ക്ഷേത്രം എന്നിവിടങ്ങളിൽ ഭക്തജന തിരക്ക് അനുഭവപ്പെട്ടു.
പൊൻകുഴി ക്ഷേത്രത്തിൽ മേൽശാന്തി ഗോകുൽകൃഷ്ണയുടെ മുഖ്യകാർമികത്വത്തിൽ അഷ്ട ദ്രവ്യമഹാഗണപതി ഹോമം നടത്തി.