വിനായക ചതുർഥി: ക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്ക്
1587404
Thursday, August 28, 2025 7:10 AM IST
നേമം: വിനായക ചതുർഥി ദിനമാ യിരുന്ന ഇന്നലെ ഗണപതി ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്. പഴവങ്ങാടി ഗണപതി ക്ഷേത്രം, നേമം ഗണപതി ക്ഷേത്രം, കരുമം ഗണപതി ക്ഷേത്രം, കമ്മട്ടം ഗണപതി ക്ഷേത്രം, അരിസ്റ്റോ ഗണപതി ക്ഷേത്രം, നീറമൺകര വിനായകക്ഷേത്രം എന്നിവിടങ്ങളിൽ വൻ ഭക്തജനതിരക്കായിരുന്നു.
എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പുജകൾ നടന്നു. ഗണപതിക്ക് ഉണ്ണിയപ്പം മുടൽ, 108 തേങ്ങയുടെ അഷ്ടദ്രവ്യമഹാഗണപതി ഹോമം എന്നിവയും ഉണ്ടായി രുന്നു. പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിൽ ഇന്നലെ പ്രത്യേക പൂജകൾക്ക് പുറമെ ഭജന സംഗീതം, നൃത്ത പരിപാടികൾ എന്നിവ നടന്നു. രാത്രി ആനപ്പുറത്ത് എഴുന്നള്ളിപ്പും നടന്നു.