കോട്ടയ്ക്കകം ശ്രീജയുടെ മരണം: അനുശോചന യോഗം ചേർന്നു
1587417
Thursday, August 28, 2025 7:17 AM IST
നെടുമങ്ങാട്: കേരളത്തിലുടനീളം കോൺഗ്രസ് നേതാക്കളെ വ്യക്തിഹത്യ നടത്തി കൊല്ലുക എന്ന രാഷ്ട്രീയ നയം സിപിഎം തുടർന്നു വരികയാണെന്നു കെപിസിസി മുൻ പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു.
കോട്ടയ്ക്കകം വാർഡ് മെമ്പർ ശ്രീജയുടെ അനുശോചനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. ഉവൈസ്ഖാൻ അധ്യക്ഷത വഹിച്ചു. അഡ്വ. വിതുര ശശി, വിനോബ താഹ, അഡ്വ. വിദ്യാസാഗർ, സി. ജ്യോതിഷ് കുമാർ, ശ്രീജ ഹരി, എസ്.കെ. രാഹുൽ,
പുളിമൂട്ടിൽ ബി. രാജീവൻ, കെ.കെ. രതീഷ്, മണ്ണാറം പ്രദീപ്, കുളപ്പട ഫിറോസ്, കോട്ടൂർ സന്തോഷ്, ഭൂവനചന്ദ്രൻ നായർ, സുരേന്ദ്രൻ ചേരപ്പളളി തുടങ്ങിയവർ പങ്കെടുത്തു.