തീരദേശ മേഖലയിൽ പിടിമുറുക്കി ലഹരി-ഗുണ്ടാ സംഘങ്ങൾ
1587646
Friday, August 29, 2025 6:30 AM IST
വലിയതുറ: ശംഖുംമുഖം, വലിയതുറ, വെട്ടുകാട്, വള്ളക്കടവ്, കൊച്ചുവേളി മേഖലകൾ മോഷ്ടാക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും ലഹരി-ഗുണ്ടാ സംഘങ്ങളുടെയും പിടിയിലെന്ന് ആക്ഷേപം. തീരദേശ ബീച്ചുകളില്‍ ലഹരി-ഗുണ്ടാ സംഘങ്ങളുടെ ശല്യം വര്‍ധിക്കുന്നതായി കേരള മദ്യനിരോധന സമിതി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി. സ്റ്റെല്ലസ് ആരോപിക്കുന്നു.
ശംഖുംമുഖം ബീച്ചിലെത്തിന്ന സന്ദര്‍ശകര്‍ക്കു സാമൂഹ്യ വിരുദ്ധരില്‍നിന്നും വളരെ മോ ശം പൊരുമാറ്റമാണു പലപ്പോഴും അനുഭപ്പെടുന്നത്. ഇതേത്തുടര്‍ന്നു വൈകുന്നേരങ്ങളില്‍ ബീച്ചിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി 11.00 മണിയോടുകൂടി ശംഖുംമുഖം ബീച്ചില്‍ സന്ദര്‍ശകരെ മദ്യലഹരിയില്‍ രണ്ടുപേര്‍ ശല്യം ചെയ്യുന്നുയെന്ന അറിയിപ്പിനെതുടര്ന്നു ബീച്ചിലെത്തിയ ഗ്രേഡ് എസ്ഐയുടെ മൂക്ക് അക്രമികള്‍ അടിച്ചുപൊട്ടിച്ച സംഭ വവുമുണ്ടായി.
സന്ധ്യ മയങ്ങിയാല്‍ വലിയതുറ, ശംഖുംമുഖം പരിസരം പിടിച്ചുപറി സംഘത്തിന്റെയും ലഹരി മാഫിയാകളുടെയും പിടിയിലാണെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. പകല്‍ സമയങ്ങളിലും രാത്രികാലങ്ങളിലും പോലീസ് ഈ ഭാഗങ്ങളിലേയ്ക്കു തിരിഞ്ഞു നോക്കാറില്ലെന്നും ഇതു സാമൂഹ്യ വിരുദ്ധര്‍ക്കും ഗുണ്ടകള്‍ക്കും മോഷ്ടാക്കള്‍ക്കും അനുഗ്രഹമായി മാറിയെന്നുമാണ് പൊതുജനങ്ങള്‍ക്കിടയിലുള്ള ആരോപണം.
അത്യാവശ്യഘട്ടങ്ങളില്‍ സ്റ്റേഷനിലോ ബന്ധപ്പെട്ട അധികൃതരെയോ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചാലും ോണ് എടുക്കാറില്ലെന്നും ആരോപിക്കുന്നു. ഇതു മോഷ്ടാക്കള്‍ക്കും ഗുണ്ടാസംഘങ്ങള്‍ക്കും മയക്കുമരുന്നു വില്‍പ്പനക്കാര്‍ക്കും അനുകൂലമായ സാഹചര്യമാണ് ഒരുക്കുന്നത്.
വലിയതുറ, ശംഖുംമുഖം, കൊ ച്ചുവേളി തുടങ്ങിയ മേഖലകളില്‍ വാഹന മോഷണം വര്‍ധിക്കുന്നതായും ആരോപണമുയരുന്നു.
വാഹനം നഷ്ടപ്പെട്ടതായി പരാതി നല്കിയാല് തന്നെ പോലീസിന്റെ ഭാഗത്തുനിന്നും യാതൊരന്വേഷണവും നടക്കാറില്ലെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. മറ്റു പോലീസ് സ്റ്റേഷന് പരിധികളില്‍ വാഹന പരിശോധനകള്‍ നടക്കുമ്പോള്‍ മാത്രമാണു കവര്‍ച്ച പോയ വാഹനങ്ങള്‍ പലപ്പോഴും തിരികെ ലഭിക്കാറുള്ളത്.
മറ്റുള്ളവ അതിര്‍ത്തികടന്നു തമിഴ്നാട്ടിലെത്തിച്ചു പൊളിക്കുകയാണ് പതിവെന്നും സൂചനകള്‍ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തീരദേശത്ത് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ മോഷണം പോയിയിരുന്നു. ശംഖുംമുഖം മേരിലാന്‍ഡിൽ ഷിബിയുടെ സ്കൂട്ടറാണ് കൊച്ചുവേളിയില്‍നിന്നും കവര്‍ച്ച ചെയ്യപ്പെട്ടത്. അഞ്ചുവാഹനങ്ങളാണ് അടുത്തിടെ മോഷ്ടിക്കപ്പെട്ടത്.