വാട്ടർ അഥോറിറ്റി ഹെഡ് ഓഫീസിനു മുന്നിൽ പ്രതിഷേധവും ധർണയും
1587134
Wednesday, August 27, 2025 8:10 AM IST
നെടുമങ്ങാട്: കേരള വാട്ടർ അഥോറിറ്റി പെൻഷനേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അഥോറിറ്റി ഹെഡ് ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.
യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ അരുവിക്കര വിജയൻ നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ ബാബുരാജ്, എൻ. ജയകുമാർ, ജി. ശശി, വെള്ളനാട് വിജയൻ, പേട്ട വിജയൻ, ഷംസുദീൻ, കേശവദാസപുരം വിജയൻ, എന്നിവർ പ്രസംഗിച്ചു. ജി.രഘു, മുസ്തഫ, നസീർ, കൃഷ്ണൻകുട്ടി നായർ, കാഞ്ഞിരംകുളം സുകുമാരൻ, മെർലിയാമ്മ, സുശീല തുടങ്ങിയവർ പ്രതിഷേധ പ്ര കടനത്തിന് നേതൃത്വം നൽകി.