അയ്യങ്കാളി അനുസ്മരണം
1587653
Friday, August 29, 2025 6:30 AM IST
വിഴിഞ്ഞം: കോൺഗ്രസ് കാഞ്ഞിരംകുളം ബ്ലോക്ക് കമ്മിറ്റി വെങ്ങാനൂർ അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ നടത്തിയ അയ്യ ങ്കാളി അനുസ്മരണ സമ്മേളനം അഡ്വ. എം.വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കരുംകുളം ജയകുമാർ അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ, മെംബർ അഡ്വ. വിൻസന്റ് ഡി. പോൾ, ഡിസിസി സെക്രട്ടറി അഡ്വ. ആഗ്നസ് റാണി, ദലിത് കോൺഗ്രസ് നേതാവ് സാബു ഗോപിനാഥ്, മുൻ ബ്ലോക്ക് പ്രസിഡന്റ് വെങ്ങാനൂർ ശ്രീകുമാർ,
ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ സുജി, അനിൽ വി. സലാം, രവീന്ദ്രൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ മുക്കോല ബിജു, പരണിയം ഫ്രാൻസിസ്, ആർ. തങ്കരാജ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ പാമ്പുകാല ജോസ്, അശോക് കുമാർ, കാഞ്ഞിരംകുളം ശരത്കുമാർ, വിഴിഞ്ഞം യേശുദാസ്, അനിൽകുമാർ, സാബു, മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിഴിഞ്ഞം അൻസാരി, സേവാദൾ ബ്ലേക്ക് പ്രസിഡന്റ് ബിനു, പ്രദീപ് ശാന്തകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.