കുഫോസ് വൈസ് ചാൻസലർ എ. ബിജുകുമാറിനെ ആദരിച്ചു
1587649
Friday, August 29, 2025 6:30 AM IST
കോവളം: കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവകലാശാല (കുഫോസ് ) വൈസ് ചാൻസലറായി നിയമിതനായ ഡോ. എ. ബിജുകുമാറിനെ വെണ്ണിയൂർ എൻഎസ്എസ് കരയോഗം ആദരിച്ചു. കരയോഗം പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷത വഹിച്ചു.
താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം. കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.ജി. ഉദയകുമാർ, ജോയിന്റ് സെക്രട്ടറി എസ്.എൽ. രതീഷ് കുമാർ, വെങ്ങാനൂർ മേഖലാ കൺവീനർ മനു ടി. ജി. നായർ, ഡോ. എ. ബിജുകുമാർ എന്നിവർ പ്രസംഗിച്ചു.