അയ്യൻകാളിയുടെ 162-ാമത് ജന്മവാർഷികം ആചരിച്ചു
1587638
Friday, August 29, 2025 6:18 AM IST
കോവളം : നവോഥാന നായകനായ മഹാത്മ അയ്യൻകാളിയുടെ 162-ാമത് ജന്മവാർഷികം ആച രിച്ചു. കെപിസിസി വിചാർ വിഭാഗ് കോവളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം ക്വാർട്ടേഴ്സ് ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ അയ്യൻകാളിയുടെ ഛായാചിത്രത്തി ൽ പുഷ്പാർച്ചന നടത്തി. തുടർന്നു നടന്ന അനുസ്മരണ സമ്മേളനം ഡിസിസി ട്രഷറർ കെ.വി അഭിലാഷ് ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. കോവളം മണ്ഡലം പ്രസിഡന്റ് വെള്ളാർ മധു, കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മഞ്ഞിലാസ്, സിദ്ദിഖ്, ജലീൽ മുഹമ്മദ്, നൗഷാദ്, സാഞ്ചു, ജയൻ, വിജയകുമാർ, അൻവർ, സാബു, വഹാബ്, നിസാമുദ്ദീൻ, സൽമാൻ, സക്കീർ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.