ഓണക്കനി നിറപ്പൊലിമ പുഷ്പക്കൃഷി വിളവെടുപ്പ്
1587136
Wednesday, August 27, 2025 8:10 AM IST
നെടുമങ്ങാട്: വെള്ളനാട് പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് പുതുമംഗലം വാർഡിൽനടപ്പിലാക്കിയ ഓണക്കനി നിറപ്പൊലിമ പുഷ്പകൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ് തു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കടുവാക്കുഴി ബിജു കുമാർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചെയർ പേഴസൻ സജിത, കൃഷി ഓഫിസർ ആശ എസ്. നായർ, കൃഷി അസിസ്റ്റന്റ് അരുണ, സിഡിഎസ് അംഗം ഷീല കുമാരി, എഡിഎസ് ചെയർപേഴ്സൻ ഗീതാകുമാരി, ആർപിമാരായ രാജി, അഞ്ചു, എസ്തർ, സ്മിത, ദിശശോഭന എന്നിവർ പങ്കെടുത്തു.