പൊന്മുടിയിലെ കൊക്കയിൽ വീണയാൽ മരിച്ചു
1587164
Wednesday, August 27, 2025 10:19 PM IST
നെടുമങ്ങാട്: വയോധികനെ പൊന്മുടിയിലെ കൊക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെട്ടിറച്ചിറ കുന്നുകട സ്വദേശി അബ്ദുൽ വഹാബ് (65) ആണ് മരിച്ചത്. പൊന്മുടി 22-ാം വളവിലാണ് സംഭവം.
വിനോദ സഞ്ചാരികൾ വഴിയരികിൽ ബൈക്കും ചെരുപ്പും കിടക്കുന്നത് കണ്ട് അധികൃതരെ വിവരം അറിയിച്ചതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഫയർഫോഴ്സ് സംഘം കഠിനപ്രയത്ന്നത്തിലൂടെ കൊക്കയിലിറങ്ങിയാണ് മൃതദേഹം പുറത്തെത്തിച്ചത്. പുറത്തെടുക്കുമ്പോൾ ജീവനുണ്ടായിരുന്നു. വിതുര ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളജിലെക്ക് കൊണ്ടു പോകും വഴി മരിച്ചു. ആതമഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വിതുര പോലീസ് കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.