ശ്രീ ചിത്തിര തിരുനാള്‍ സ്കൂളില്‍ ഓണാഘോഷം
1587651
Friday, August 29, 2025 6:30 AM IST
വെള്ളറട: കുന്നത്തുകാല്‍ ശ്രീ ചിത്തിര തിരുനാള്‍ റെസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂളിലെ ഓണാഘോഷവും കലാഭവന്‍ ആര്‍ട്സ് ആൻഡ് കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനവും ഐ.ബി. സതീഷ് എംഎല്‍എ നിർവഹിച്ചു. മുന്‍ അംബാസഡര്‍ ആൻഡ് ചെയര്മാന് ടി.പി. ശ്രീനിവാസന് സാംസ്കാരിക പരിപാടികൾ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് തിരുവനന്തപുരം നാട്യശാല കഥകളി സംഘം അവതരിപ്പിച്ച പ്രഹ്ളാദ ചരിതം കഥകളി അരങ്ങേറി. ഓണസദ്യയ്ക്കുശേഷം വിദ്യാര്‍ഥികള്‍, അധ്യാപികമാര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ അവതരിപ്പിച്ച സാംസ്കാരിക പരിപാടികളും ഉണ്ടായിരുന്നു.