വിതുരയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്ത് ചത്തു
1587650
Friday, August 29, 2025 6:30 AM IST
വിതുര: ജനവാസ മേഖലയിലേക്കിറങ്ങിയതിനു പിന്നാലെ മയക്കു വെടിവച്ചു പിടികൂടി പേപ്പാറ വനമേഖലയിൽവിട്ട കാട്ടുപോത്ത് ചത്തു. വിരണ്ടോടുന്നതിനിടെ വീണു ഗുരുതര പരുക്കേറ്റതാണു മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച രാവിലെയോടെ തൊളിക്കോട് പഞ്ചായത്തിലെ പനയ്ക്കോട് മേഖലയിൽ കണ്ട പോത്തിനെ ആർആർടി ഉൾപ്പെടെയുള്ള വനം വകുപ്പ് സംഘം റെസ്ക്യൂ ചെയ്യാനാണ് പദ്ധതിയിട്ടത്.
എന്നാൽ പോത്ത് അവശതയിൽ ആയിരുന്നതിനാൽ മയക്കുവെടിവയ്ക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു. നാലു വയസോളം പ്രായമുള്ള പോത്തിന് ഓടുന്നതിനിടെ വീണ് പരുക്കേറ്റിരുന്നു.