പാറശാല ബ്ലോക്കിലെ കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കാൻ നാഗാലാന്‍ഡ് സംഘമെത്തി
1587137
Wednesday, August 27, 2025 8:10 AM IST
പാറശാല: കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനവും നാഗാലാന്‍ഡ് കൃഷി വിജ്ഞാനകേന്ദ്രവും സംയുക്തമായി കര്‍ഷകപ്രതിനിധികളുമായി പാറശാല ബ്ലോക്ക് പഞ്ചായത്തിലെ കൃഷിത്തോട്ടങ്ങള്‍ സന്ദര്‍ശിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെന്‍ഡാര്‍വിന്റെ നേത്ത്ര്വത്തില്‍ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്നു സംഘത്തെ സ്വീകരിച്ചു. നാഗാലാന്‍ഡ് സംഘം കൃഷികള്‍ കണ്ടു സ്ഥിതി ഗിതികള് വിലയിരുത്തി. ഓണപ്പൂക്കൃഷി, മരിച്ചീനി, ചേന, വാഴത്തോടങ്ങളും സന്ദര്‍ശിച്ചു. ഇവിടുത്തെ ആധുനിക കൃഷിരീതി മാതൃക നാഗാലാന്‍ഡ് കര്‍ഷകര്‍ പ്രവര്ത്തികമാകുന്നതിനു പൂര്‍ണമായും കിഴങ്ങുവിള ഗവേഷണ സ്ഥാപനം സഹായിക്കുമെന്ന് ഇവരോടൊപ്പമെത്തിയ ശ്രീകാര്യം സിടിസിആർഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ആര്. മുത്തുരാജ് പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍വേഡിസ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ വിനിത കുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കുമാര്‍, അനിഷ, അഡ്വ. രാഹില്‍ ആര്. നാഥ്, ഷിനി, സോണിയ, കുളത്തൂര്‍ കൃഷി ഓഫീസര്‍ സുബജിത്, കൃഷി അസിസ്റ്റന്റ് സുനില്‍കുമാര്‍, ഡി.ടി. രജിന്, ആര്.എസ്. രാഹുല്‍, ബിഡിഒ കെ.പി. ചിത്ര തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് കുളത്തൂര്‍ പഞ്ചായത്തിലെത്തിയ സംഘത്തെ പ്രസിഡന്റ് ഗീത സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.