യുവതിയെ അപമാനിച്ചയാൾ അറസ്റ്റിൽ
1587644
Friday, August 29, 2025 6:18 AM IST
പേരൂർക്കട: യുവതിയെ അപമാനിച്ചയാളെ ഫോർട്ട് പോലീസ് അറസ്റ്റു ചെയ്തു. തിരുവല്ലം പൂങ്കുളം സ്വദേശി പ്രദീപ് (52) ആണ് അറസ്റ്റിലായത്. 26നാണ് കേസിനാസ്പദമായ സംഭവം.
വീട്ടിലേക്കു പോകാൻ കിഴക്കേക്കോട്ട സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യുവതിയെയാണ് പ്രതി അപമാനിച്ചത്. ഇയാളെ ഫോർട്ട് സിഐ ശിവകുമാറിന്റെ നിർദേശപ്രകാരമാണ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.