കുഞ്ഞിക്കൈകളിൽ നെൽച്ചെടിയുമായി ...
1587916
Saturday, August 30, 2025 6:53 AM IST
കള്ളിക്കാട്: കുഞ്ഞി കൈകളിൽ നെൽച്ചെടിയുമായി കള്ളിക്കാട് സെന്റ് അന്നാസിലെ സ്കൂൾ വിദ്യാർഥികൾ. ശലഭം ബാല കർഷക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഞാറ് നടീൽ ഉത്സവം സ്കൂൾ മാനേജർ റവ. ഫാദർ ബിനു വർഗീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ, പഞ്ചായത്ത് മെമ്പർമാരായ ദിലീപ്, ശ്രീകല, ബിന്ദു.വി.രാജേഷ് എന്നിവർ പങ്കെടുത്തു.
നെൽച്ചെടി നടുന്നതും പരിപാലിക്കുന്നതുമായ കാര്യങ്ങൾ കർഷകയായ പുഷ്പാ ശോഭി വിദ്യാർത്ഥികൾക്ക് വിശദമാക്കി. വിവിധ ക്ലാസുകളിൽ നെൽകൃഷിയുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ളതിനാലാണ് സ്കൂൾ കള്ളിക്കാട് പാട്ടേക്കോണത്ത് നെൽപ്പാടം ഒരുക്കി കൃഷി ആരംഭിച്ചത്.
ഹെഡ്മാസ്റ്റർ എസ്. സെൽവരാജ്, അധ്യാപികമാരായ സിൻസി കെ. ഫ്രാൻസിസ്, ലിജി, ചൈതന്യ, അശ്വതി, മദർ പിടിഎ പ്രസിഡന്റ് പ്രിയ രാജീവ് എന്നിവർ ഞാറു നടീൽ ഉത്സവത്തിനു നേതൃത്വം നൽകി.