ഡോ. ജാൻസി ജയിംസിന്റെ രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്തു
1587918
Saturday, August 30, 2025 6:53 AM IST
തിരുവനന്തപുരം: മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജയിംസിന്റെ ഇംഗ്ലീഷിലുള്ള രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ഫെമിനിസ്റ്റ് സാഹിത്യത്തെക്കുറിച്ചുള്ള പഠനങ്ങളുടെ സമാഹാരമായ ’ എംപവറിംഗ് സബ് വേർഷൻസ് ’ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ തിരുവനന്തപുരം എം.ജി. കോളജ് മുൻപ്രിൻസിപ്പൽ ഡോ. ഹേമ നായർക്കു നല്കി പ്രകാശനം ചെയ്തു.
സമൂഹം, ഭാഷ, സാഹിത്യം എന്നീ മേഖലകളിലുള്ള പഠനങ്ങളുടെ സമാഹാരമായ ’എക്സ്പോസിഷൻസ് മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ പോണ്ട ിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിലെ മുൻ ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ. മുരളി ശിവരാമകൃഷ്ണനു നല്കി പ്രകാശനം ചെയ്തു.
പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധു അധ്യക്ഷത വഹിച്ചു. ഡോ. ജാൻസി ജയിംസ് പുസ്തകങ്ങൾ പരിചയപ്പെടുത്തി. വല്ലാത്ത് ബുക്സ് എംഡി ഡോ. കല്യാണി വല്ലാത്ത് സ്വാഗതവുംഡോ. എൻ. സുദീപ് നന്ദിയും പറഞ്ഞു.