ഓണം സംസ്കാരത്തിന്റെ പ്രതീകം: പ്രഫ. മ്യൂസ് മേരി
1587919
Saturday, August 30, 2025 7:07 AM IST
തിരുവനന്തപുരം: ഓണം സംസ്കാരത്തിന്റെ പ്രതീകമാണെന്ന് സർവവിജ്ഞാനകോശം ഡയറക്ടറും പ്രമുഖ എഴുത്തുകാരിയുമായ പ്രഫ. മ്യൂസ് മേരി ജോർജ് അഭിപ്രായപെട്ടു. നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഓണത്തുമ്പികൾ - ജൂബിലി നിറവിൽ പൊന്നോണം പരിപാടി ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
ഓണത്തിന്റെ ദാർശനിക കാഴ്ചപ്പാട് എക്കാലവും നാടിന്റെ സംസ്കൃതിയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. പൈതൃക സംരക്ഷമാണ് ഓണം മുന്നോട്ടുവയ്ക്കുന്ന സാംസ്കാരിക മൂല്യമെന്നും അവർ പറഞ്ഞു.
പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിലിന്റെ അധ്യക്ഷതയിൽ വൈസ് പ്രിൻസിപ്പൽ അജീഷ് കുമാർ ,പി.ടി എ വൈസ് പ്രസിഡന്റ് സുരേഷ് വണ്ടാഡൻ ,റേഡിയോ ജോക്കി ജോസ്ലിൻ എന്നിവർ പ്രസംഗിച്ചു.