എയര്‍ കണ്ടീഷണറിന് തീപിടിച്ച് ബെഡ്റൂം കത്തിനശിച്ചു
1587917
Saturday, August 30, 2025 6:53 AM IST
പേരൂര്‍ക്കട: എയര്‍ കണ്ടീഷണറിന് തീപിടിച്ച് ബെഡ്റൂം കത്തിനശിച്ചു. വട്ടിയൂര്‍ക്കാവ് നെട്ടയം മാമ്പഴക്കുന്ന് ഉഷസ്സില്‍ റെജികുമാറിന്റെ വീട്ടിലെ എസിയാണ് ഷോര്‍ട്ട് സര്‍ക്യൂട്ടുമൂലം കത്തിയത്. തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്.