മണക്കാട് കാർത്തികതിരുനാൾ സ്കൂൾ പൂർവവിദ്യാർഥികൾ ഓണാഘോഷം നടത്തി
1587914
Saturday, August 30, 2025 6:53 AM IST
തിരുവനന്തപുരം: മണക്കാട് കാർത്തിക തിരുനാൾ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥിനികൾ ഓണാഘോഷം സംഘടിപ്പിച്ചു. പവർഹൗസ് റോഡിലെ അമല റസിഡൻസിയിൽ സംഘടിപ്പിച്ച പരിപാടിയിൽ തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യവർമ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ചലച്ചിത്ര നടി സ്മിനു സിജോ ഓണാശംസകൾ നൽകി. അബുദാബി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വ്യവസായ പ്രമുഖൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ് പ്രസംഗിച്ചു. തുടർന്ന് ഓണസദ്യയും പൂർവ വിദ്യാർഥിനികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.