പ്രഫ. എം.കെ.സാനു ദാർശനികനായ എഴുത്തുകാരൻ: ഡോ. വി.പി.ജോയി
1587922
Saturday, August 30, 2025 7:07 AM IST
തിരുവനന്തപുരം: ദാർശനികനായ എഴുത്തുകാരനായിരുന്നു പ്രഫ. എം.കെ.സാനുവെന്ന് മുൻ ചീഫ് സെക്രട്ടറിയും കവിയുമായ ഡോ. വി.പി.ജോയി. പ്രഫ. എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രഫ. എം.കെ.സാനു അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രഫ.എൻ.കൃഷ്ണപിള്ളയുടെ ശിഷ്യനും ഫൌണ്ടേഷന്റെ ആദ്യ ചെയർമാനുമായിരുന്ന പ്രഫ.എം.കെ.സാനുവിന്റെ ഛായാചിത്രം ചടങ്ങിൽ വി.പി.ജോയി അനാച്ഛാദനം ചെയ്തു. പന്ന്യൻ രവീന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ ഡോ. എം.എൻ.രാജൻ എം.കെ.സാനു അനുസ്മരണ പ്രഭാഷണം നടത്തി.
ലീലാ പണിക്കർ ഭദ്രദീപം തെളിച്ച് ആരംഭിച്ച ചടങ്ങിന് ഫൌണ്ടേഷൻ സെക്രട്ടറി ഡോ. എഴുമറ്റൂർ രാജരാജവർമ്മ സ്വാഗതവും ട്രഷറർ ബി.സനിൽ കുമാർ നന്ദിയും പറഞ്ഞു. എസ്.ഗോപിനാഥ്, ഡോ. സി.ഉദയകല, ഡോ. വി.എസ്.വിനീത് എന്നിവർ സംസാരിച്ചു.