ക്രൈസ്റ്റ് നഗർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം
1587928
Saturday, August 30, 2025 7:07 AM IST
തിരുവനന്തപുരം: ക്രൈസ്റ്റ് നഗർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷപരിപാടി ഓണപ്പൊലിമ 2025-26ന് തിരിതെളിഞ്ഞു. ഗിരീഷ് പരുത്തിമഠം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. പോൾ മങ്ങാട് സിഎംഐ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഫാ. ജിമ്മി മൂലയിൽ സിഎംഐ, വൈസ് പ്രിൻസിപ്പൽ ഫാ. റോബിൻ പതിനാറിൽചിറ സിഎംഐ, ഹെഡ്മിസ്ട്രസ് സംഗീത ഗോപീകൃഷ്ണൻ, അക്കാഡമിക് കോർഡിനേറ്റർ നിന്നു സൂസൻ ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.
കണ്‍വീനർമാരായ താര ഗോപിനാഥ്, എസ്. ആർ. ശാനിലി എന്നിവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ഓണപ്പരിപാടികൾക്ക് നിറംപകർന്നുകൊണ്ട് ബിഗ് എഫ്എമ്മിന്റെ മാവേലി സീസണ്-3യുടെ തത്സമയ പരിപാടി നടന്നു. തുടർന്ന് കുട്ടികളും അധ്യാപകരും പങ്കെടുത്ത വർണാഭമായ കലാപരിപാടികളും ഉണ്ടായിരുന്നു.