ഓണ വിളവെടുപ്പിനായി വെള്ളായണിയില്‍ നെല്‍വിത്ത് വിതയും പുഷ്പകൃഷിയും
1574016
Tuesday, July 8, 2025 6:28 AM IST
നേമം: ഓണവിളവെടുപ്പിനായി വെള്ളായണി നിലമക്കരി പാടശേഖരത്തില്‍ നെല്‍ വിത്തുവിതയും പുഷ്പകൃഷിക്കും തുടക്കമായി. 20 ഹെക്ടറിലാണ് നെല്‍കൃഷിക്കായി വര്‍ഷ വിത്ത് വിതച്ചത്. പൂവ് കൃഷിക്കായി ജണ്ടുമല്ലി തൈകളാണു നട്ടത്.
മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ടൂറിസ്റ്റ് വില്ലേജായി മാറിക്കൊണ്ടിരിക്കുന്ന നിലമക്കരി ഫാം ടൂറിസത്തിന്റെ ഹബ്ബായി മാറും. ഇത് ഇവിടത്തെ കര്‍ഷകരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ക്കു തുടക്കംകുറിക്കുമെന്ന് മന്ത്രി പറഞ്ഞു.
കൗണ്‍സിലര്‍മാരായ എം.ആര്.ഗോപന്, ശ്രീദേവി, എല്‍. സൗമ്യ, യു.ദീപിക, കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. സോമശേഖരന്‍, വാര്‍ഡ് അംഗങ്ങളായ എസ്.ജെ. ആതിര, നേമം കൃഷി ഓഫീസര്‍ കെ.ജി. ബിനുലാല്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ വി.കെ. പ്രതിഭ, കൃഷി അസിസ്റ്റന്റ് ഉമ, നിലമക്കരി പാടശേഖരസമിതി പ്രസിഡന്റ് ബി.ആര്. ബിജു, സെക്രട്ടറി സനല്‍കുമാര്‍, ട്രഷറര്‍ എ. മോഹനന് നാടാര്‍, പുഷപ്കൃഷി കണ്‍വീനര്‍ മധുപാലം വാമദേവന്, റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.