പനി ബാധിച്ച് വിദ്യാർഥി മരിച്ചു
1588250
Sunday, August 31, 2025 11:20 PM IST
പേരൂര്‍ക്കട: പനി ബാധിച്ച് ചികിത്സയിലിരിക്കെ വിദ്യാർഥി മരിച്ചു. കരമന കാലടി സൗത്ത് വരമ്പില്‍ വീട്ടില്‍ വിനീഷ്-സന്ധ്യ ദമ്പതികളുടെ മകന് വി.എസ്.ഏകനാഥ് (ഒമ്പത്) ആണ് മരിച്ചത്. തളിയല്‍ എസ്എംആര്വി സ്കൂളിലെ വിദ്യാർഥിയായിരുന്നു. ഡങ്കിപ്പനി ബാധിച്ചതിനെത്തുടർന്ന് ഒരു സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം സംസ്കരിച്ചു.