പട്ടയ വിതരണം നടത്തി
1588444
Monday, September 1, 2025 5:17 AM IST
നെടുമങ്ങാട്: സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി നെടുമങ്ങാട് താലൂക്ക് പരിധിയിലുള്ള ദരിദ്രകുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു. ഡി.കെ. മുരളി എംഎല്‍എ പട്ടയമേള ഉദ്ഘാടനം ചെയ്തു.
തഹസീല്‍ദാര്‍ എം.എസ്. ഷാജു അധ്യക്ഷനായി. പാങ്ങോട് വില്ലേജ് (3) തൊളിക്കോട് (5), നെല്ലനാട് (2), വാമനപുരം (1) കുടുംബങ്ങള്‍ക്കാണ് പട്ടയം അനുവദിച്ചത്. പാലോട് വില്ലേജില്‍ കണ്ടെത്തിയ ഭൂമിയില്‍ മൂന്നു സെന്റ് സ്ഥലം വീതമാണ് ഓരോ കുടുംബത്തിനും അനുവദിച്ചത്.
തഹസീല്‍ദാര്‍ അനില്‍കുമാര്‍, ഗവ. പ്ലീഡര്‍ കിഷോര്‍കുമാര്‍, തദ്ദേശ സ്വയംഭരണ ജനപ്രതിനിധികള്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.