യുവതിയെ ആക്രമിച്ചതിന് ഭര്‍ത്താവ് റിമാന്‍ഡില്‍
1588434
Monday, September 1, 2025 5:11 AM IST
മെഡിക്കല്‍കോളജ്: യുവതിയെ വീട്ടിലെത്തി ആക്രമിച്ചതിന് അറസ്റ്റിലായ ഭര്‍ത്താവ് റിമാന്‍ഡില്‍. മെഡിക്കല്‍കോളജ് പ്രശാന്ത് നഗര്‍ സ്വദേശി അമല്‍ രാജ് (45) ആണ് റിമാന്‍ഡിലായത്. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
പോങ്ങുമ്മൂട് അര്‍ച്ചന നഗര്‍ ഹൗസ് നമ്പര്‍ എഫ്- 66 റിഞ്ജു ഭവനില്‍ യമുനാദേവിയുടെ മകള്‍ വൈ.ബി. ചിഞ്ജുവിനെയാണ് യുവാവ് മദ്യപിച്ചെത്തി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തത്.
നിരന്തരം ശാരീരികമായി ഉപദ്രവിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ചിഞ്ജു കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചിരുന്നു. കോടതിയുടെ ഉത്തരവിനു വിരുദ്ധമായി ചിഞ്ജു താമസിക്കുന്ന പോങ്ങുമ്മൂട്ടിലെ വീട്ടിലെത്തി ആക്രമിച്ചതിനാണ് അറസ്റ്റ്.
മെഡിക്കല്‍കോളജ് സിഐ ബി.എം. ഷാഫി, എസ്ഐമാരായ വിഷ്ണു, ബിജു, സിപിഒ ഹരികൃഷ്ണന് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.