എംഡിഎംഎയുമായി പിടിയിൽ
1588445
Monday, September 1, 2025 5:17 AM IST
നെയ്യാർഡാം: എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. ആനാട് ശക്തിപുരം ലക്ഷ്മി നിവാസിൽ ഗോകുൽ (21), പെരിങ്ങമല പാലോട് ദേശത്ത് കൊല്ലരിക്കോണം തടത്തരുകത്ത് വീട്ടിൽ കിരൺജിത്ത് (36) എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നും 145 ഗ്രാം എംഡിഎംഎ കണ്ടെത്തി. കള്ളിക്കാട് ജംഗ്ഷന് സമീപമുള്ള എക്സൈസ് ചെക്പോസ്റ്റിൽ ഇന്നലെ വെളുപ്പിന് ഒരുമണിയോടെയാണ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന പൾസർ മോട്ടോർസൈക്കിളും പിടിച്ചെടുത്തു.
തമിഴ്നാട്ടിൽ നിന്നു ലഹരിവസ്തുക്കൾ വാങ്ങി വരവേയാണ് ഇവർ പിടിയിലായത്. നെടുമങ്ങാടു ഭാഗത്ത് രാസലഹരി വിതരണം ചെയ്യുന്ന സംഘത്തിൽപ്പെട്ടവരാണ് ഇവർ. അഞ്ചുലക്ഷം രൂപയുടെ എംഡിയാണ് പിടികൂടിയത് നെടുമങ്ങാട് പ്രദേശങ്ങളിൽ വിതരണം ചെയ്യാനാണ് ഇവർ എംഡിഎംഎ കൊണ്ടുവന്നതെന്ന് പോലീസിന് മൊഴി നൽകി.
പ്രതികളിൽ ഒരാളായ ഗോകുലിന് മൂന്നോളം കഞ്ചാവ് കേസുകൾ വിവിധ സ്റ്റേഷനുകളിലായി ഉണ്ട്. ഇയാൾ നേരത്തെ വിദേശത്തായിരുന്നു. കിരൺ ജിത്തിനു നേരത്തെ ബംഗളൂരുവിൽ ജോലിയുണ്ടായിരുന്നു.