കോൺഗ്രസ് സമര സംഗമം സംഘിടിപ്പിച്ചു
1588446
Monday, September 1, 2025 5:17 AM IST
കിളിമാനൂർ: ബിജെപി വോട്ടർ പട്ടിക തട്ടിപ്പിനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അഴിമതിക്കും ദുർഭരണത്തിനുമെതിരെ കോൺഗ്രസിന്റെ സമര സംഗമം.
കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമര സംഗമം മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.അഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി മുഖ്യപ്രഭാഷണം നടത്തി.
കെപിസിസി അംഗങ്ങളായ എൻ. സുദർശനൻ, ചെമ്പഴന്തി അനിൽ, ഡിസിസി ഭാരവാഹികളായ എ. ഷി ഹാബുദ്ദീൻ, പി. സൊണാൾജ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. സുസ്മിത, പോങ്ങനാട് രാധാകൃഷ്ണൻ, മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ. ഗംഗാധര തിലകൻ എന്നിവർ പങ്കെടുത്തു.
ചെറുനാരകംകോട് ജോണി സ്വാഗതവും എസ്. ശ്യാംനാഥ് നന്ദിയും പറഞ്ഞു.