എൻഎസ്എസ് 1500 ഓണക്കിറ്റുകൾ നൽകി
1588443
Monday, September 1, 2025 5:17 AM IST
നേമം: തിരുവനന്തപുരം താലുക്ക് എൻഎസ്എസ് യൂണിയൻ ഓണക്കിറ്റുകൾ വിതരണം ചെയ്തു. യൂണിയനു കീഴിൽ ഉള്ള ഓരോ കരയോഗത്തിനും അഞ്ചു കിറ്റുകൾ വീതം 1500 കിറ്റുകൾ നൽകി. ഇതോടനു ബന്ധിച്ചു നടന്ന ചടങ്ങിൽ എൻഎസ്എസ് വൈസ് പ്രസിഡന്റ് എം. സംഗീത് കുമാർ അധ്യക്ഷതയിൽ നടന്ന സമ്മേളനം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എം. കാർത്തികേയൻ നായർ, യൂണിയൻ സെക്രട്ടറി വിജു വി. നായർ, വനിതാ യൂണിയൻ പ്രസിഡന്റ് എം. ഈശ്വരി അമ്മ, യൂണിയൻ കമ്മിറ്റി അംഗങ്ങൾ, പ്രതിനിധി സഭാംഗങ്ങൾ എന്നിവർ പങ്കെടുത്തു