അന്നം ഊട്ടുന്നവരെ ആദരിക്കാൻ കുട്ടികൾ മടിക്കരുത്: പന്ന്യൻ രവീന്ദ്രൻ
1588440
Monday, September 1, 2025 5:11 AM IST
നേമം: അന്നമൂട്ടുന്നവരെ ആദരിക്കാൻ പുതുതലമുറയിലെ കുട്ടികൾ മടിക്കരുതെന്ന് മുൻ പാർലമെന്റ് അംഗം പന്ന്യൻ രവീന്ദ്രൻ. സംസ്ഥാനത്തെ സ്കൂളുകളിലെ പാചക തൊഴിലാളികൾക്ക് ഓണപ്പുടവ സമ്മാനിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നേമം ഗവൺമെന്റ് യുപിഎസിൽ നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു വിദ്യാലയങ്ങളിലെ മികവുറ്റ അക്കാദമിക - ഇതരപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിച്ചുവരുന്ന വിദ്യാഭ്യാസ ഓൺലൈൻ ചാനലായ പള്ളിക്കൂടം ടിവിയുടെ നേതൃത്വത്തിലാണു പരിപാടി സംഘടിപ്പിച്ചത്.
ആദരവ് ഏറ്റുവാങ്ങിയ സ്കൂളിലെ പാചക തൊഴിലാളികളായ ബുഷ്റ, ലളിത, സരോജിനി, വസന്ത എന്നിവർക്ക് ഇത് വേറിട്ട അനുഭവമായി. സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ, എസ് ഐഇടി ഡയറക്ടർ ബി. അബുരാജ്,
കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം. സോമശേഖരൻ നായർ, പഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തുകൃഷ്ണ, ഇ.ബി. വിനോദ്കുമാർ, പള്ളിക്കൂടം ടിവി ചീഫ് എഡിറ്റർ ഡി. സുഗതൻ, എസ്എംസി ചെയർമാൻ എസ്. പ്രേംകുമാർ തുടങ്ങിയവർ ചട ങ്ങിൽ പ്രസംഗിച്ചു.