പുത്തൻതോപ്പിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളെ കാണാതായി
1588435
Monday, September 1, 2025 5:11 AM IST
കഠിനംകുളം: കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർഥികളെ കാണാതായി. കണിയാപുരം സ്വദേശികളായ നബിൽ (16), അഭിജിത്ത് (16) എന്നിവരെയാണ് കാണാതായത്. കഠിനംകുളം പുത്തൻതോപ്പ് തീരദേശ ഭാഗത്താണ് അഞ്ചുപേർ അടങ്ങുന്ന പ്ലസ് വൺ വിദ്യാർഥികൾ കുളിക്കാൻ ഇറങ്ങിയത്.
ഞായറാഴ്ച വൈകു ന്നേരത്തോടെയായിരുന്നു സംഭവം. കാണാതായ കുട്ടികൾക്കായികോസ്റ്റൽ പോലീസും മറൈൻ എൻഫോസ്മെന്റും തെരച്ചിൽ നടത്തി. കാലാവസ്ഥ പ്രതിക്കുലമായതിനാൽ ഇന്നലെ രാത്രിയോടെ തിരച്ചിൽ അവസാനിപ്പിച്ചു. ഇന്നു കോസ്റ്റൽ പോലീസും മത്സ്യ തൊഴിലാളികളും ചേർന്നു വീണ്ടും തിരച്ചിൽ നടത്തും.